പത്തനാപുരം: ആണ്മക്കളുണ്ടായിട്ടും ഒടുവില്‍ അനാഥത്വത്തിന്റെ ദുഃഖവും പേറി നിറകണ്ണുകളോടെ ഒരമ്മ കൂടി ഗാന്ധിഭവനിലെത്തി.
പട്ടാഴി പാലക്കുന്നില്‍ കിഴക്കതില്‍ ലക്ഷ്മിക്കുട്ടിയ്ക്കാണ് ഗാന്ധിഭവന് അഭയമേകിയത്. 75കാരി ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. ഇവര്‍ വിവാഹം കഴിഞ്ഞ് ഭാര്യവീടുകളിലാണ് താമസം. ലക്ഷ്മിക്കുട്ടിയമ്മയുടെ ഭര്‍ത്താവ് ഗോപിനാഥന്‍പിള്ള ഏഴുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മരണപ്പെട്ടത്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ വാടകവീടുകളില്‍ കഴിഞ്ഞിരുന്ന ഇവര്‍ ഭര്‍ത്താവിന്റെ മരണശേഷം ജീവിതത്തില്‍ ഒറ്റപ്പെടുകയായിരുന്നു. തന്നെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മിക്കുട്ടിയമ്മ തന്റെ രണ്ടുമക്കളെയും സമീപിച്ചിരുന്നെങ്കിലും ഭാര്യവീടുകളില്‍ കഴിയുന്ന മക്കള്‍ ഇരുവരും അമ്മയെ കൈയൊഴിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: