ന്യൂദല്‍ഹി: ഇരുനൂറില്‍ അധികം സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ആധാര്‍ വിവരങ്ങള്‍ പരസ്യമാക്കിയിട്ടുണ്ടെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി(യുഐഎഡി). വിവരാവകാശ പ്രകാരം നല്കിയ ചോദ്യത്തിനു മറുപടിയായാണ് യുഐഎഡിയുടെ വെളിപ്പെടുത്തല്‍.
കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്കു കീഴിലുള്ള 210 വെബ്സൈറ്റുകളാണ് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഇത് നീക്കം ചെയ്തതായും യുഐഎഡി പറയുന്നു. എന്നാല്‍ യുഐഎഡി ഒരിക്കലും ആധാര്‍ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
ആധാര്‍ ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പുനല്‍കുന്നതാണ് യുഐഎഡി. കൂടാതെ, സുരക്ഷ നിലനിര്‍ത്താന്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുന്നുണ്ടെന്നും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: