ഹോം » കേരളം » 

ദേവികുളം സബ് കളക്ടര്‍ വട്ടനാണെന്ന് എം എം മണി

വെബ് ഡെസ്‌ക്
November 19, 2017

തൊടുപുഴ: ദേവികുളം സബ് കളക്ടറെ അധിക്ഷേപിച്ച് മന്ത്രി എം എം മണി. സബ് കളക്ടര്‍ വട്ടനാണെന്ന് ഇടുക്കിയില്‍ ഒരു പൊതുപരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ജോയ്‌സ് ജോര്‍ജ് എം പിയുടെ പട്ടയം റദ്ദാക്കിയതിനെ വിമര്‍ശിച്ചായിരുന്നു പരാമര്‍ശം.

ജോയ്‌സ് ജോര്‍ജിന്റെ പട്ടയം നിയമപരമായി റദ്ദാക്കാനാവില്ല. സബ് കളക്ടര്‍ മര്യാദയില്ലാത്ത പരിപാടിയാണ് കാട്ടിയത്. ഉമ്മന്‍ചാണ്ടി അഞ്ച് വര്‍ഷം വിചാരിച്ചിട്ട് പട്ടയം റദ്ദാക്കാനായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനും സബ് കളക്ടര്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.

Related News from Archive
Editor's Pick