എടത്വ: സ്മാര്‍ട് എനര്‍ജി പ്രോഗ്രാം കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ ആഭിമുഖ്യത്തില്‍ 25ന് എടത്വ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഊര്‍ജോത്സവം നടത്തും. എനര്‍ജി മാനേജ്മെന്റ് സെന്റര്‍ കേരളയുടെ സഹകരണത്തോടെയാണു പരിപാടി.
വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്,അണ് എയ്ഡഡ് വിദ്യാലയങ്ങളിലെ യുപി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു പങ്കെടുക്കാം. ഊര്‍ജ പ്രശ്നോത്തരി, ഉപന്യാസ രചന, കാര്‍ട്ടൂണ്‍ രചന, പെയിന്റിങ് എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. കഴിഞ്ഞ വര്‍ഷം സ്മാര്‍ട് എനര്‍ജി ക്ലബ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ ജില്ലയിലെ പന്ത്രണ്ടു വിദ്യാലയങ്ങള്‍ക്ക് ഊര്‍ജ കാര്യക്ഷമതയുള്ള വൈദ്യുതോപകരണങ്ങള്‍ അടങ്ങിയ എനര്‍ജി കിറ്റ് നല്‍കും. മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാലയങ്ങള്‍ 22നു മുന്‍പു റജിസ്റ്റര്‍ ചെയ്യണം. ഫോണ്‍:.82898 41170.
പ്രതികരിക്കാൻ ഇവിടെ എഴുതുക: