ഹോം » ഭാരതം » 

85 കോടിയുടെ ഹെറോയിന്‍ ബിഎസ്എഫ് പിടിച്ചെടുത്തു

വെബ് ഡെസ്‌ക്
November 20, 2017

അമൃതസര്‍: പഞ്ചാബിലെ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും 85 കോടി വിലമതിക്കുന്ന 17 കിലോ ഹെറോയിന്‍ ബിഎസ്എഫ് പിടിച്ചെടുത്തു. കള്ളക്കടത്തുകാരുമായുള്ള ഏറ്റുമുട്ടലിനൊടുവിലാണ് ഹെറോയിന്‍ പിടിച്ചെടുത്തത്. ഏറ്റുമുട്ടിലില്‍ രണ്ട് കള്ളക്കടത്തുകാര്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിയോട് ചേര്‍ന്നുള്ള ദാക് ഗ്രാമത്തില്‍ നിന്നാണ് പിടിച്ചെടുത്തത്. ദാക്കിന്റെ മൂന്നുവശം പാക്കിസ്ഥാനാല്‍ ചുറ്റപ്പെട്ടതാണ്.

കള്ളക്കടത്തുകാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു പിസ്റ്റളും ഒരു മൊബൈല്‍ ഫോണും വിഫോണ്‍ കമ്പനിയുടെ പാക്കിസ്ഥാന്‍ സിം കാര്‍ഡും പിടിച്ചെടുത്തിട്ടുണ്ട്. പത്തൊമ്പത് ദിവസത്തിനുള്ളില്‍ ബിഎസ്എഫ് നടത്തുന്ന മൂന്നാമത്തെ വലിയ മയക്കുമരുന്നു വേട്ടയാണിത്. തെരച്ചിലിനിടെയുള്ള ഏറ്റുമുട്ടലില്‍ എട്ട് കള്ളക്കടത്തുകാര്‍ കൊല്ലപ്പെട്ടിരുന്നു.

Related News from Archive
Editor's Pick