പാനൂര്‍: അഖിലഭാരത ശ്രീപത്മനാഭ ദാസ ഭക്തജന സേവാസമിതിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷനും കമ്മറ്റി രൂപീകരണവും നടന്നു. പാനൂര്‍ പ്രസ്ഫോറം ഹാളില്‍ നടന്ന പരിപാടി അഡ്വ:മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വിപി.ജിതേഷ് അദ്ധ്യക്ഷത വഹിച്ചു. ഗോപകുമാര്‍ തിരുവനന്തപുരം പ്രഭാഷണം നടത്തി. ഡോ:വത്സല ദേവി, ഇ.മനീഷ്, കെ.ചാത്തുക്കുട്ടി, സജീവന് യദുകുലം, എം.പി.പ്രകാശന് എന്നിവര്‍ പ്രസംഗിച്ചു. മോഹന്‍ദാസ് കൊങ്കച്ചി(പ്രസിഡണ്ട്), വിപി.ജിതേഷ്(ജന:സെക്രട്ടറി), ബാബു പത്തായക്കുന്ന്(ട്രഷറര്‍)എന്നിവര്‍ ഭാരവാഹികളായി 23അംഗ ജില്ലാകമ്മറ്റി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: