കണ്ണൂര്‍: ജില്ലയിലെ പ്രസിദ്ധമായ മക്രേരി ക്ഷേത്രസന്നിധിയില്‍ നടത്തപ്പെടുന്ന ദക്ഷിണാമൂര്‍ത്തി സ്മൃതിലയ ത്യാഗരാജ അഖണ്ഡ സംഗീതാരാധനാ യജ്ഞവും ആഞ്ജനേയ ലക്ഷാര്‍ച്ചനയും ഡിസംബര്‍ 29 മുതല്‍ 31 വരെ നടക്കും. സംഗീതാരധനാ യജ്ഞത്തില്‍ പങ്കെടുക്കാന്‍ താല്പ്പര്യപ്പെടുന്നവര് അറിയാവുന്ന ത്യാഗരാജ കീര്‍ത്തനങ്ങള്‍ രാഗം, താളം സഹിതം മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയോട് കൂടി എന്‍.വി.ഹേമന്ദ് കുമാര്‍, പ്രസിഡണ്ട്-ത്യാഗരാജ അഖണ്ഡ സംഗീതാരാധനാ യജ്ഞം, മക്രേരി അമ്പലം, പി.ഒ.മക്രേരി എന്ന വിലാസത്തില്‍ 30 ന് മുമ്പായി അപേക്ഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: