കണ്ണൂര്‍: സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പങ്കെടുത്ത കണ്ണൂരിലെ ദേശീയ സെമിനാറിന്റെ ഉദ്ഘാടന;റ;ടങ്ങില്‍ സിപിഎം ജില്ലാ സെക്രട്ടറി എത്താതിരുന്നത് ശ്രദ്ധേയമായി. സെമിനാറില്‍ ജയരാജന് അധ്യക്ഷനാകുമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പി.ജയരാജന് പങ്കെടുക്കില്ലെന്ന് പ്രകാശ് കാരാട്ടിനെ നേരില്‍ കണ്ട് അറിയിച്ചതായാണ് സംഘാടകരുടെ ഭാഷ്യം. പകരം മേയര്‍ ഇ.പി.ലത അധ്യക്ഷത വഹിച്ചു. പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് ഉദ്ഘാടകനായ ചടങ്ങില്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് പങ്കെടുക്കാതിരുന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: