ചാലക്കുടി: മുന്നറിയിപ്പിലാതെ സിസിഎംകെ ആശുപത്രി അടച്ച് പൂട്ടിയതില്‍ പ്രതിഷേധിച്ച് നഴ്സുമാര്‍ നടത്തിവന്ന സമരത്തിന് ഇന്ന ലെയും പരിഹാരം കണ്ടെ ത്താനായില്ല. ചര്‍ച്ചയില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് പങ്കെടുക്കാത്തത് മുനിസിപ്പാലിറ്റിയുടെയും പ്രതിപക്ഷ നേതാക്കളുടെയും എംഎല്‍എയുടെയും പരാജയമായി കാണണമെന്ന് യുവമോര്‍ച്ച നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി ബി ഗോപാലകൃഷ്ണന് യോഗം ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് സുനില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് പ്രജിത്ത്, കിഷോര്‍, ബിബിന്‍ കാട്ടുങ്ങള്‍, സുമേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: