ഇരിങ്ങാലക്കുട : തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിനു സമീപം വ്യാജവാറ്റു കേന്ദ്രം നടത്തിയിരുന്ന ചാലിപ്പറമ്പില്‍ ചന്ദ്രന് മകന് ഉണ്ണികൃഷ്ണനെ (47) ആളൂര്‍ എസ്.ഐ വി.വി.വിമലും സംഘവും പിടികൂടി. ഇയാളുടെ താമസ സ്ഥലത്ത് രാത്രി നടത്തിയ പരിശോധനയില്‍ 5 ലിറ്ററോളം വ്യാജ ചാരായവും 150 ലിറ്ററോളം വാഷും, 10 കിലോ ശര്‍ക്കരയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. വീട്ടുപറമ്പിലെ ഒഴിഞ്ഞ മൂലയില്‍ മണ്ണിനടിയില്‍ വലിയ ഡ്രം കുഴിച്ചിട്ട് അതിലാണ് വാഷ് കലക്കി സൂക്ഷിച്ചിരുന്നത്. സമീപ പ്രദേശങ്ങളിലെ ഉത്സവ സീസണ് ലക്ഷ്യമിട്ട് തയ്യാറായി കൊണ്ടിരുന്ന വാഷാണ് ഇപ്പോള്‍ പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: