തൃശൂര്‍: കെപിഎംഎസ്സിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ നടക്കുന്ന ഭൂഅധിനിവേശ റാലിയോടനുബന്ധിച്ച് ഇന്ന് ഉച്ചതിരിഞ്ഞ് 2.00 മണി മുതല്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടാകും. റാലി പറവട്ടാനി ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച് തെക്കേ ഗോപുര നടയില്‍ നടക്കുന്ന പൊതു സമ്മേളനത്തോടെ സമാപിക്കും.
കെപിഎംഎസ് സമ്മേളനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകരെ കൊണ്ടു വരുന്ന വാഹനങ്ങള്‍ സ്വരാജ് റൗണ്ടിലോ സമീപ പ്രദേശങ്ങളിലോ ആളുകളെ ഇറക്കാന്‍ പാടില്ല. ഈ വാഹനങ്ങള്‍ റാലി തുടങ്ങുന്ന പറവട്ടാനി ഗ്രൗണ്ടില്‍ ആളുകളെ ഇറക്കിയതിനു ശേഷം മണ്ണുത്തി ഓവര്‍ബ്രിഡ്ജ് പരിസരങ്ങളില്‍ പാര്‍ക്ക് ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: