നെടുങ്കണ്ടം: നിയമബോധന വാരാഘോഷത്തിന്റെ ഭാഗമായി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും ബാര്‍ അസോസിയേഷന്റെയും നേതൃത്വത്തില്‍ നടത്തിയ പരാതി പരിഹാര അദാലത്തില്‍ ലഭിച്ചത് 200ല്‍പ്പരം പരാതികള്‍.
വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ പരിപാടിയില്‍ നൂറോളം കേസുകള്‍ തീര്‍പ്പാക്കി. റവന്യൂ, പോലീസ്, വനം വകുപ്പുകളുമായി ബന്ധപ്പെട്ട കേസുകളായിരുന്നു ഏറെയും. കഴിഞ്ഞ ഒന്‍പത് മുതല്‍ പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിച്ചിരുന്നു. ഇതിനായി മിനി സിവില്‍ സ്റ്റേഷനില്‍ സഹായ കേന്ദ്രവും തുറന്നിരുന്നു.
വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങളും പ്രശ്നങ്ങളും വേഗത്തില്‍ പരിഹരിക്കാന്‍ അദാലത്തിലൂടെ കഴിഞ്ഞു. താലൂക്കിലെ 10 പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. ജില്ലാ ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി തൊടുപുഴ സബ് ജഡ്ജ് ടി.പി പ്രഭാഷ്ലാല്‍ അദാലത്ത് ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.എന്‍. സിര്‍ഷ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരന്‍, ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. ബേബി ജേക്കബ്, സെക്രട്ടറി അഡ്വ.പി.ടി. ചെറിയാന്, അഡ്വ. സേനാപതി വേണു, അഡ്വ. വിനോജ് കുമാര്‍, അഡ്വ. കെ. കനിയപ്പന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: