തൊടുപുഴ: ഇന്ത്യയിലെ ആറ് കോടിയിലധികം വരുന്ന വീരശൈവര്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ ഒബിസി വിഭാഗമായും ഒഇസി വിഭാഗമായും മോസ്റ്റ് ബാക്ക് വേര്‍ഡായും കണക്കാക്കി ആനുകൂല്യം നല്‍കുന്നുണ്ട്.
എന്നാല്‍ കേരളത്തിലെ വീരശൈവര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് മാത്രമാണ് ഒഇസി ആനുകൂല്യം നല്കി വരുന്നത്. തൊഴില്‍ മേഖലയിലുള്‍പ്പെടെ വീരശൈവര്‍ക്ക് ഒഇസി ആനുകൂല്യം ലഭിക്കണമെന്ന് സഭാ തൊടുപുഴ താലൂക്ക് കണ്വെന്ഷന് ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. ശിവന് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ സംസ്ഥാന ട്രഷറര്‍ പി.എന്‍. വിനോദ്, ജില്ലാ പ്രസിഡന്റ് കെ.എ. നീലാണ്ഠപിള്ള, താലൂക്ക് സെക്രട്ടറി ബിജു ചീങ്കല്ലേല്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി വി.വി. ബാല ചന്ദ്രന് (പ്രസിഡന്റ്), രഞ്ചിത്ത് കുമാരമംഗലം (വൈസ് പ്രസിഡന്റ്), ബിജു ചീങ്കല്ലേല്‍ (ജനറല്‍ സെക്രട്ടറി), വി.എ. പ്രദീപ് (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: