ഹോം » കേരളം » 

ബഹുമാനവും സുരക്ഷിതത്വവുമാണ് സ്ത്രീകളെ സന്തോഷിപ്പിക്കുന്നത്: മഞ്ജുവാര്യര്‍

പ്രിന്റ്‌ എഡിഷന്‍  ·  November 20, 2017

കോഴിക്കോട്: സ്ത്രീകള്‍ കൂടുതല്‍ സന്തോഷം അനുഭവിക്കുന്നത് ബഹുമാനിക്കപ്പെടുമ്പോഴും സുരക്ഷിതയാണെന്ന ബോധം ഉണ്ടാകുമ്പോഴുമാണെന്ന് നടി മഞ്ജുവാര്യര്‍. കൂടുതല്‍ പണമോ സ്വത്തോ മറ്റ് ആഡംബര വസ്തുക്കളോ അവര്‍ക്കത്ര സന്തോഷം നല്‍കിലെലന്നും മഞ്ജു പറഞ്ഞു.

കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും സംസ്ഥാന വനിതാവികസന കോര്‍പ്പറേഷനും നോളജ്ട്രീ ഫൗണ്ടേഷന്റെ സഹകരണത്തോടെ നിര്‍മ്മിച്ച ഹ്രസ്വചിത്രം ‘പെണ്ണൊരുത്തി’യുടെ ആദ്യപ്രദര്‍ശന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീ ശാക്തീകരണം, ഫെമിനിസം തുടങ്ങിയ വാക്കുകളെല്ലാം കേട്ടുപഴകിയതായി തുടങ്ങിയിരിക്കുന്നു. പുരുഷന്‍മാരെ അടിച്ചമര്‍ത്താനോ മോശമായി കാണിക്കാനോ അല്ല ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത്. മഞ്ജു പറഞ്ഞു.

മന്ത്രി മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോഴിക്കോട് ജില്ലാ ജഡ്ജി ശങ്കരന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു.

Related News from Archive
Editor's Pick