മട്ടന്നൂര്‍: ചാലോട് ഗോവിന്ദാംവയല്‍ മഹാവിഷ്ണുക്ഷേത്രോത്സവത്തിന് തുടക്കമായി. ഉത്സവത്തിന് തുടക്കംകുറിച്ച് വിവിധ സ്ഥലങ്ങളില്‍നിന്ന് പുറപ്പെട്ട കലവറനിറയ്ക്കല്‍ ഘോഷയാത്ര ചാലോട് ടൗണില്‍ സംഗമിച്ച് ടൗണ്‍ പ്രദക്ഷിണംചെയ്ത് ക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന് കൊടിയേറ്റം നടത്തി. കുട്ടികളുടെ നൃത്ത അരങ്ങേറ്റവും നടന്നു. സാംസ്കാരികസമ്മേളനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ചെറുതാഴം ചന്ദ്രനെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: