വൈക്കം: സത്യസായി ബാബയുടെ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വൈക്കം സത്യസായി സേവാ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ശ്രീ സത്യസായി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. ആറുദിവസം നീളുന്ന സംഗീതോത്സവത്തില്‍ കേരളത്തിന് അകത്തും പുറത്തുമുള്ള പ്രശസ്തരായ സംഗീതജ്ഞന്മാരും താളവാദ്യകലാകാരന്മാരും പങ്കെടുക്കും. സംഗീതജ്ഞ പത്മശ്രീ എ. കന്യാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എന്‍. വിശ്വനാഥന് അദ്ധ്യക്ഷനായി. പ്രൊഫ. എം.ബാലസുബ്രഹ്മണ്യം, പി.ആര്. പ്രസാദ്, ഡോ. എം.എന്‍. മൂര്‍ത്തി, ഡോ. മാലിനി ഹരിഹരന്, നടരാജന്, ബേബി എം.മാരാര്‍, ബാലുശ്ശേരി കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: