കോട്ടയം: എം.ജി.യൂണിവേഴ്സിറ്റി സൈക്കിളിങ് ചാമ്പ്യനും ചങ്ങനാശ്ശേരി എസ്ബി കോളേജ് ബിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയുമായിരുന്ന കറുകച്ചാല്‍ നെടുമണ്ണി നെല്പ്പുരക്കല് മാത്യുവിന്റെ മകന് ജിംസ് മാത്യു(21)ടിപ്പര്‍ ലോറിയിടിച്ച് മരിച്ചിരുന്നു. സുഹൃത്തിന്റെ ബൈക്കിന്റെ പിന്നിലിരുന്ന് വരുമ്പോള്‍ ചങ്ങനാശ്ശേരി-വാഴൂര്‍ റോഡില്‍ കണിച്ചുകുളത്തുവച്ചായിരുന്നു അപകടം. നഷ്ടപരിഹാരമായി മാതാപിതാക്കള്‍ക്ക് 18,250,00 രൂപ അനുവദിച്ച് കോട്ടയം മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി കെ.പി.ജോണ്‍ ഉത്തരവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: