ഹോം » കേരളം » 

ഓസ്ട്രേലിയൻ തെരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ വി മുരളീധരനും

വെബ് ഡെസ്‌ക്
November 20, 2017

തിരുവനന്തപുരം: ഓസ്ട്രേലിയയിലെ തെരഞ്ഞെടുപ്പിന്റെ രാജ്യാന്തര നിരീക്ഷകരിലൊരാളായി ദേശീയനിര്‍വാഹക സമിതി അംഗം വി.മുരളീധരനെ ബിജെപി കേന്ദ്രനേതൃത്വം നിയോഗിച്ചു. തെരഞ്ഞെടുപ്പിലെ അന്താരാഷ്ട്ര നിരീക്ഷകനായി ഇന്ത്യയില്‍ നിന്നും മുരളീധരൻ മാത്രമാണ് പോകുന്നത്.

ഓസ്ട്രേലിയന്‍ ലിബറല്‍ നാഷനല്‍ പാര്‍ട്ടിയുടെ ക്ഷണപ്രകാരമാണ് മുരളീധന്‍ ഓസ്ട്രേലിയക്ക് പോകുന്നത്. ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് പ്രവിശ്യയില്‍ 25നു നടക്കുന്ന തെരഞ്ഞടുപ്പിനു വിവിധ രാജ്യങ്ങളിലെ പ്രമുഖ പാര്‍ട്ടി പ്രതിനിധികളെ ലിബറല്‍ പാര്‍ട്ടി ക്ഷണിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണവും നടപടിക്രമങ്ങളും നിരീക്ഷിക്കുന്നതിനാണ് ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പ്രമുഖ പാര്‍ട്ടി പ്രതിനിധികളെ ലിബറല്‍ നാഷണല്‍ പാര്‍ട്ടി ക്ഷണിച്ചത്. 21ന് മുരളീധരന്‍ ബ്രിസ്ബെയിനിലെത്തും. 26 വരെ മുരളീധരന്‍ ഓസ്ട്രേലിയയില്‍ ഉണ്ടാവും.

Related News from Archive
Editor's Pick