ഹോം » ലോകം » 

പ്രസിഡന്‍റ്​ പദവി ഒഴിയില്ലെന്ന് മുഗാബെ

വെബ് ഡെസ്‌ക്
November 20, 2017

ഹരാരെ: സിംബാ​ബ്​വേ പ്രസിഡന്‍റ്​ പദവി ഒഴിയില്ലെന്ന്​ റോബര്‍ട്ട്​ മുഗാബെ. ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍ അടുത്ത ഡിസംബറില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ താന്‍ അധ്യക്ഷത വഹിക്കുമെന്നും മുഗാബെ വ്യക്​തമാക്കി.

നേരത്തെ സിംബാബ്​വേയിലെ ഭരണ കക്ഷിയായ സാനു പി.എഫ്​ മുഗാബെയെ പാര്‍ട്ടി നേതൃസ്ഥാനങ്ങളില്‍ നിന്ന്​ നീക്കിയിരുന്നു. പ്രസിഡന്‍റ്​ പദവി 24 മണിക്കൂറിനകം ഒഴിയണമെന്നും അല്ലെങ്കില്‍ ഇംപീച്ച്‌​മെന്റ്​ നടപടികള്‍ ആരംഭിക്കുമെന്നും പാര്‍ട്ടി മുന്നറിയിപ്പ്​ നല്‍കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ നിലപാട്​ വ്യക്​തമാക്കി മുഗാബെ രംഗത്തെത്തിയത്​.

കഴിഞ്ഞയാഴ്​ച മുഗാബെയെയും ഭാര്യയെയും സൈന്യം വീട്ടുതടങ്കലിലാക്കിയിരുന്നു. മുഗാബെയുടെ രാജിയാവശ്യപ്പെട്ട്​ ശനിയാഴ്​ച സിംബാബ്​വേയില്‍ കൂറ്റന്‍ റാലി നടന്നിരുന്നു. മുഗാബെയില്‍ സമ്മര്‍ദം ചെലുത്തി രാജിവെപ്പിക്കാനായിരുന്നു സൈന്യത്തി​​ന്റെ ശ്രമം.

Related News from Archive
Editor's Pick