ഹോം » ഭാരതം » 

തരൂര്‍ മാപ്പു പറയണം: വനിതാ കമ്മീഷന്‍

വെബ് ഡെസ്‌ക്
November 20, 2017

ന്യൂദല്‍ഹി: ലോക സുന്ദരിപ്പട്ടം നേടിയ ഇന്ത്യാക്കാരിയായ മാനുഷി ഛില്ലാറുമായി ബന്ധപ്പെട്ട മോശം പരാമര്‍ശം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ മാപ്പു പറയണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

തരൂര്‍ ശരിയായ രീതിയില്‍ തന്നെ മാപ്പുപറയണം. തരൂരിന്റെ ഒഴുക്കന്‍ മട്ടിലുള്ള ഖേദപ്രകടനം തള്ളി വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ പറഞ്ഞു. തരൂരിനെ വിളിച്ചുവരുത്തുന്ന കാര്യം തന്നെ ആലോചിക്കുന്നുണ്ട്. ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷെ ആത്മാര്‍ഥമായ ഒന്നല്ല. രാജ്യത്തോട് ശരിയായ രീതിയില്‍ മാപ്പു പറയണം. മാനുഷി ഛില്ലാറിനെ അപമാനിച്ചുവെന്നു മാത്രമല്ല, രാജ്യത്തെയും അപമാനിച്ചു. അവര്‍ക്കും രാജ്യത്തിനും പ്രശസ്തി കിട്ടയിതാണ് കാരണം. കഴിഞ്ഞ ദിവസമാണ് തരൂരിന്റെ വിവാദ പ്രസ്താവന.

നോട്ട് അസാധുവാക്കിയ നടപടി വലിയ തെറ്റായിരുന്നു, ആഗോളരംഗത്ത് ഇന്ത്യന്‍ കറന്‍സിക്ക് വലിയ വിലയാണുള്ളതെന്ന് ബിജെപി മനസിലാക്കണം, നമ്മുടെ ഛില്ലാറിനു പോലും ലോക സുന്ദരിപ്പട്ടം കിട്ടി. എന്നായിരുന്നു കമന്റ്. പണം നല്‍കി വാങ്ങിയ പട്ടമാണെന്ന് തരൂര്‍ നേരിട്ടു പറഞ്ഞില്ലന്നേയുള്ളു. പക്ഷെ കോണ്‍ഗ്രസ് നേതാവ് പറഞ്ഞതിന്റെ പൊരുള്‍ അതായിരുന്നു. മോശം പ്രതികരണത്തിന് തരൂരിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

ട്വീറ്റിങ്ങനെ

What a mistake to demonetise our currency! BJP should have realised that Indian cash dominates the globe: look, even our Chhillar has become Miss World!

 

Related News from Archive
Editor's Pick