ഹോം » കേരളം » 

സിപിഐ എന്ന വിഴുപ്പ് സിപിഎമ്മിന് ചുമക്കേണ്ട കാര്യമില്ല

വെബ് ഡെസ്‌ക്
November 20, 2017

 

മലപ്പുറം: സിപിഎം- സിപിഐ പ്രശ്‌നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി വൈദ്യുതി മന്ത്രി എം.എം മണി. സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സിപിഎമ്മിനില്ലെന്നും കടുത്ത ഭാഷയില്‍ മണി വിമര്‍ശിച്ചു.

തോമസ് ചാണ്ടി വിഷയത്തില്‍ ഹീറോ ചമയാനുള്ള സിപിഐ ശ്രമം മര്യാദ കേടാണ്. സിപിഐക്ക് മുന്നണി മര്യാദയില്ലെന്നും എം.എം. മണി ആരോപിച്ചു. മന്ത്രിസഭയിലെ ഒരാള്‍ക്കെതിരെ ആക്ഷേപം വന്നാല്‍ അത് മുഖ്യമന്ത്രിയോട് പറയാതെ റവന്യു മന്ത്രി സ്വന്തം നിലയ്ക്ക് പരിഹരിക്കാന്‍ ശ്രമിച്ചു. അത് ശരിയല്ല.

എന്‍സിപി അറിലേന്ത്യാ പാര്‍ട്ടിയാണ്. അവര്‍ ഒരു മണിക്കൂറാണ് സമയം ചോദിച്ചത്. എന്നാല്‍ അതിനു പോലും കാത്തു നില്‍ക്കാതെയാണ് അവര്‍ മന്ത്രി സഭ ബഹിഷ്‌കരിച്ചത്. മന്ത്രി സഭ ബഹിഷ്‌കരിച്ച തീരുമാനം മര്യാദകേടാണെന്നും എംഎം മണി പറഞ്ഞു

തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട് മന്ത്രിസഭായോഗത്തില്‍ സി.പി.ഐ മന്ത്രിമാര്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നുണ്ടായ വിവാദ വിഷയങ്ങള്‍ കത്തി നില്‍ക്കെയാണ് മന്ത്രിയുടെ പരാമര്‍ശം.

തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രി സഭ ബഹിഷ്‌കരിക്കുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്നു തന്നെയാണ് ഇപ്പോഴും സിപിഎം നിലപാട്. സിപിഐക്കെതിരെ ആനത്തലവട്ടം ആനനന്ദന്‍ കടുത്ത വിമര്‍ശനം കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. എന്നാലും ഇതേ സംബന്ധിച്ച് പരസ്യ പരാമര്‍ശങ്ങള്‍ വേണ്ടെന്നായിരുന്നു പാര്‍ട്ടി നിലപാട്. ഇതുവകവെക്കാതെയാണ് മണിയുടെ പരാമര്‍ശം

 

 

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick