ഹോം » ലോകം » 

മൊറോക്കോയില്‍ ഭക്ഷ്യ വിതരണത്തിനിടെ തിക്കും തിരക്കും; 15 മരണം

വെബ് ഡെസ്‌ക്
November 20, 2017

റബാത്: ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ ഭക്ഷ്യ സഹായത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 15 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എസ്സവീറ പ്രവിശ്യയിലെ സിദി ബോലാലം നഗരത്തിലാണ് സംഭവം. പ്രദേശത്തെ ഒരു സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലായിരുന്നു ഭക്ഷ്യ സഹായ വിതരണം.

സിദി ബോലാലമിലെ ഒരു മാര്‍ക്കറ്റിലാണ് ഭക്ഷ്യസഹായ വിതരണം നടത്തിയത്. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ അധികം ആളുകളാണ് എത്തിയതോടെ തിക്കുതിരക്കും ഉണ്ടാകുകയായിരുന്നു.

Related News from Archive
Editor's Pick