കൊട്ടാരക്കര: താലൂക്കില്‍ 21 മുതല്‍ ഭൂനികുതി ഓണ്‍ലൈനില്‍ സ്വീകരിക്കും. ജില്ലയിലാദ്യമായാണ് ഒരു താലൂക്ക് സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ ഭൂനികുതി സംവിധാനത്തിലേക്കു മാറുന്നത്. 27 വില്ലേജുകളില്‍ 25 ഇടങ്ങളിലും ഭൂരേഖാ വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്കു മാറ്റിക്കഴിഞ്ഞതായി തഹസില്‍ദാര്‍ കെ.ദിവാകരന്നായര് പറഞ്ഞു.
കുളക്കട, ഓടനാവട്ടം വില്ലേജുകള്‍ മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. ഭൂമി വിവരങ്ങള്‍ ഡേറ്റാ എന്‍ട്രി നടത്തിയിട്ടുള്ള ഭൂഉടമകള്‍ക്ക് ഓണ്‍ലൈനിലൂടെ നികുതി അടയ്ക്കാം. അക്ഷയ സെന്ററുകള്‍, മൊബൈല്‍ ആപ്ലിക്കേഷന്‍, നെറ്റ് കഫെകള് എന്നിവടങ്ങളിലൂടെ നികുതി അടയ്ക്കാം. ഓണ്‍ലൈന്‍ നികുതി സ്വീകരണത്തിനു മുന്നോടിയായി കഴിഞ്ഞദിവസം അക്ഷയകേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്കും റവന്യൂ ജീവനക്കാര്‍ക്കും കഴിഞ്ഞദിവസം പരിശീലനം നല്കി. ജില്ലാ കളക്ടര്‍, തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, ജില്ലാ അക്ഷയ കോ-ഓര്‍ഡിനേറ്റര്‍, ഐടി സെല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: