ഹോം » വാണിജ്യം » 

പുതിയ സര്‍വീസുകളുമായി ഗോഎയര്‍

വെബ് ഡെസ്‌ക്
November 20, 2017
കൊച്ചി: ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍സില്‍ ഒന്നായ ഗോഎയര്‍ കൊച്ചി ഉള്‍പ്പടെ 10 നഗരങ്ങളിലേയ്ക്ക് പുതിയ സര്‍വീസുകള്‍ ആരംഭിച്ചു. നവംബര്‍ 23 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സര്‍വീസുകളില്‍ ശരാശരി 240 ഫ്ലൈറ്റുകള്‍ ഒരു ദിവസം ഉണ്ടാകും.
കൊച്ചി, അഹ്മദാബാദ്, ബാഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി, ഹൈദെരാബാദ്, കൊല്‍ കത്ത, ലക്നൗ, നാഗ്പൂര്‍, പട്ന എന്നിവിടങ്ങളിലാണ് പുതിയ സര്‍വീസുകള്‍. 2017 നവംബര്‍ 23ന് ആരംഭിക്കുന്ന സര്‍വീസുകള്‍ 2018 ഒക്ടോബര്‍ 28ന് അവസാനിക്കും.
വാണിജ്യം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick