ഹോം » ഭാരതം » 

ഗുജറാത്ത് തെരഞ്ഞെടുപ്പ്; ബിജെപി മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

വെബ് ഡെസ്‌ക്
November 20, 2017

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിനായുള്ള മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കി. 28 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ കൂടിയാണ്‌ പ്രഖ്യാപിച്ചത്. 182 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്‌ ആദ്യ രണ്ടു ഘട്ടങ്ങളിലായി 106 സ്ഥാനാർത്ഥികളെ നേരെത്തേ ബിജെപി നേതൃത്വം പ്രഖ്യാപിച്ചിരുന്നു.

ഇന്നു പുറത്തുവിട്ട മൂന്നാംഘട്ട പട്ടികയിൽ 28 സ്ഥാനാർത്ഥികളാണ്‌ ഉൾപ്പെട്ടിട്ടുള്ളത്. ഇതോടെ ഇനി ശേഷിക്കുന്നത് വെറും 48 മണ്ഡലങ്ങൾ മാത്രം. ഇതോടെ സുപ്രധാന മണ്ഡലങ്ങളിലും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഏറെ മുന്നോട്ടു കൊണ്ടു പോകാനും പ്രധാന നേതാക്കൾക്ക് സീറ്റുകൾ ഉറപ്പാക്കാനും സാധിച്ചു.

മുഖ്യമന്ത്രി വിജയ് രൂപാനി രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തിലും സംസ്ഥാനാദ്ധ്യക്ഷൻ ജിതു വഗാനി ഭാവ് നഗർ മണ്ഡലത്തിലുമാണ്‌ ജനവിധി തേടുക. ഭൂരിഭാഗം മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളായതോടെ സ്ഥാനാർത്ഥികളെ മുൻ നിർത്തിയുള്ള പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

Related News from Archive
Editor's Pick