ഹോം » മറുകര » 

റിയാദ്‌ ടാക്കീസ്‌ കുടുംബ സംഗമം നടത്തി

വെബ് ഡെസ്‌ക്
November 20, 2017

റിയാദ്: റിയാദിലെ പ്രമുഖ കലാ-സാംസ്‌കാരിക സൗഹൃദ കൂട്ടായമയായ റിയാദ്‌ ടാക്കീസ്‌ പ്രവാസി കുടുംബങ്ങള്‍ക്ക് മാനസിക ഉല്ലാസം നൽകി വിവിധ കലാ പരിപാടികളോടെ കുടുംബ സംഗമം നടത്തി. ഷിഫ ലുലു ഇസ്തിറായിൽ നടന്ന പരിപാടികൾ പ്രസിഡന്റ്‌ ഡൊമിനിക്ക് സാവിയോയുടെ അധ്യക്ഷതയിൽ റിയാദ് ടാക്കീസ് രക്ഷാധികാരി ബാലചന്ദ്രൻ നായർ ഉൽഘാടനം ചെയ്തു.

ഗൾഫിലെ ജോലി സാധ്യതകൾ കുറഞ്ഞ്‌ വരുന്നതിനനുസരിച്ച്‌ പുതിയ തൊഴിൽ മാറ്റങ്ങൾക്ക്‌ പ്രവാസികൾ വിധേയരാവേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറി നൗഷാദ്‌ ആലുവ, സിജോ മാവേലിക്കര , അലി ആലുവ, നൗഷാദ് അസീസ്,ജോസ് കടമ്പനാട്, സുല്‍ഫി കൊച്ചു തുടങ്ങിയവർ ആശംസ നേർന്നു.

പ്രവാസം അവസാനിപ്പിച്ച്‌ മടങ്ങുന്ന ടാക്കീസ്‌ കുടുംബാംഗം കൗലത്ത്അലി ആലുവക്കും കുടുംബത്തിനും, യാത്രയയപ്പ് നൽകി, തുടന്ന് സുരേഷ്‌കുമാർ, തങ്കച്ചൻ വർഗീസ്, ജലീല്‍ കൊച്ചി൯, ഷാൻ പെരുമ്പാവൂർ, ഷഫീക്ക്‌ വാഴക്കാട്, ബാബു കൈപ്പഞ്ചേരി, സിനീഷ് തമ്പി തുടങ്ങിവർ അവതരിപ്പിച്ച ഗാനങ്ങളും, ഫാസിൽ ഹാഷിം, മജു അഞ്ചല്‍, ഹരിമോ൯, സജി മൂവാറ്റുപുഴ എന്നിവ൪ അവതരിപ്പിച്ച മിമിക്സും, ഫിദാ ഷാൻ, സനാ ഷാൻ എന്നിവരുടെ സിനിമാറ്റിക് ഡാൻസും സംഗമത്തെ ആഘോഷമാക്കി മാറ്റി.

നവാസ്‌ഒപ്പീസ്, അരുൺ പൂവാർ, സലാം പെരുമ്പാവൂർ, അൻവർ സാദിഖ്‌, നബീല്‍ ഷാ മഞ്ചേരി, രാജീവ് മാരൂർ, സനൂപ് റയരോത്, നൗഷാദ് പള്ളത്ത്, റിജോഷ്, ഫരീദ് ജാസ്, രാജീവ് മാരൂർ, വികാസ്, ഫൈസി കൊച്ചു , ഷാജഹാൻ ഷിഫ തുടങ്ങിയവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി പ്രോഗ്രാം കോ ഓർഡിനേറ്റർ ഷൈജു പച്ച നന്ദിയും പറഞ്ഞു.

Related News from Archive
Editor's Pick