ബെയ്ജിങ്∙ ലോകത്തെവിടെയും ലക്ഷ്യം വയ്ക്കാവുന്ന ആണവ ബാലിസ്റ്റിക് മിസൈൽ ചൈനീസ് സേനയുടെ ഭാഗമാകുന്നതായി റിപ്പോർട്ട്. ഒന്നിലധികം ആണവ പോർമുനകൾ വഹിക്കാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ 2018 ആദ്യ പകുതിയോടെ പീപ്പിൾ ലിബറേഷൻ ആർമി (പിഎൽഎ)യുടെ ഭാഗമാകും.
ശത്രുസേനകളുടെ പ്രതിരോധ സംവിധാനത്തിലേക്കു നുഴഞ്ഞുകയറാൻ സഹായകരമാണ് ഇത്തരം മിസൈലുകളെന്നും വിലയിരുത്തപ്പെടുന്നു. ത്രീ സ്റ്റേജ് സോളിഡ് – ഫ്യുവൽ മിസൈലായ ഡോങ്ഫെങ് 41ന്റെ ദൂരപരിധി 12,000 കിലോ മീറ്ററാണ്.
വിക്ഷേപണത്തറയിൽനിന്ന് ലോകത്തിന്റെ ഏതു ഭാഗത്തേക്കും ഇതുപയോഗിച്ച് ആക്രമണം നടത്താമെന്ന് ചൈനയുടെ ആയുധ നിയന്ത്രണ അഡ്വൈസർ ഷു ഗ്വാന്ഗ്യു പറഞ്ഞു. പത്തു ആണവ പോർമുനകൾ വഹിക്കാനും ഓരോന്നായി തൊടുക്കാനും ഇതിനു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: