ഹോം » ഭാരതം » 

ബ്ലൂവെയ്ല്‍ ഗെയിം നിരോധിക്കാനാകില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

വെബ് ഡെസ്‌ക്
November 20, 2017

ന്യൂദല്‍ഹി: ബ്ലൂവെയ്ല്‍ ഗെയിമുകള്‍ നിരോധിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ആപ്ലിക്കേഷന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവയല്ല ഇത്തരം ഗെയിമുകള്‍ എന്നതിനാല്‍ അവ നിരോധിക്കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

അതേസമയം എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബ്ലൂവെയില്‍ പോലുള്ള മരണക്കളികള്‍ക്കെതിരെ കുട്ടികളില്‍ ബോധവത്ക്കരണം നടത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കി. എല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാരോട് സ്‌കൂളുകളില്‍ പോകുന്ന കുട്ടികള്‍ക്ക് ജീവിതത്തിന്റെ സൗന്ദര്യത്തെ കുറിച്ച് ബോധ്യപ്പെടുത്താനും ഇത്തരം മാരക ഗെയിമുകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച് ബോധവത്ക്കരണം നടത്താനും നിര്‍ദ്ദേശിച്ചു.

ഇത്തരം ഗെയിമുകള്‍ മൂലമുണ്ടാകുന്ന അപകടത്തെ കുറിച്ച് രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ബോധവത്ക്കരണം നടത്താനും ഇതിന് വേണ്ട നടപടികള്‍ ആരംഭിക്കാനും മനുഷ്യ വിഭവ ശേഷി മന്ത്രാലയത്തോട് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ച് നിര്‍ദ്ദേശിച്ചു.

ഈ കൊലയാളി ഗെയിം നമ്മുടെ രാജ്യത്തും കുപ്രസിദ്ധി നേടിയത് റഷ്യയില്‍ 130 കുട്ടികളുടെ മരണത്തിന് ഇടയാക്കിയതോടെയാണ്.

 

Related News from Archive
Editor's Pick