ശ്രീകണ്ഠപുരം: കാവുമ്പായി മഹാവിഷ്ണു ക്ഷേത്രത്തില്‍ അഖണ്ഡനാമജപയജ്ഞവും താലപ്പൊലിയും നിറമാലയും 25 ന് നടക്കും. രാവിലെ 5.30ന് അഭിഷേകം, 5.45ന് മലര് നിവേദ്യം, 6 ന് ഭഗവാന് കളഭച്ചാര്‍ത്ത്, 6.30ന് ഗണപതി ഹോമം, വൈകീട്ട് 6 ന് ദീപാരാധനയും ചുറ്റുവിളക്കും എന്നിവയുണ്ടാകും. 6.30ന് കാവുമ്പായി ചെറുപ്പറമ്പ് കണ്ടി മടപ്പുരയില്‍ നിന്നും താലപ്പൊലി എഴുന്നളളത്ത് ആരംഭിച്ച് ക്ഷേത്രത്തില്‍ സമാപിക്കും. 8 മുതല്‍ 9 വരെ അയ്യപ്പഭജനാമൃതം നടക്കും.
കലാമണ്ഡലം ആദിത്യന് എന്‍ഡോവ്മെന്റ്
പയ്യന്നൂര്‍: കേരള കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാലയുടെ മഹാകവി വള്ളത്തോള്‍ സ്മാരക എന്‍ഡോവ്മെന്റ് കലാമണ്ഡലം ആദിത്യന് ലഭിച്ചു. എംഎ കഥകളിയില്‍ ഒന്നാം റാങ്ക് ജേതാവായ ആദിത്യന് കലാമണ്ഡലത്തില്‍ എംഫില്‍ വിദ്യാര്‍ത്ഥിയാണ്. കുന്നരുവിലെ എം.ശിവശങ്കരന് നമ്പീശന്റെയും രാധാമണിയുടെയും മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: