പനാജി: ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യന്‍ പനോരമ വിഭാഗം ജൂറി അധ്യക്ഷനായി സംവിധായകന് രാഹുല്‍ റവെയ്ലിനെ നിയമിച്ചു. സംവിധായകന് സുജോയ് ഘോഷിന്റെ രാജിയെ തുടര്‍ന്നാണ് നിയമനം.
ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ജൂറി തെരഞ്ഞെടുത്ത ന്യൂഡ്, എസ് ദുര്‍ഗ എന്നീ സിനിമകള്‍ കേന്ദ്ര വാര്‍ത്താ വിനിമയ- പ്രക്ഷേപണ മന്ത്രാലയം ഒഴിവാക്കിയതിനു പിന്നാലെയായിരുന്നു സുജോയ് ഘോഷ് രാജിവച്ചത്.
സുജോയ് ഘോഷ് അധ്യക്ഷനായ പതിമൂന്നംഗ ജൂറിയാണ് ഇന്ത്യന്‍ പനോരമയിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. മലയാളി സംവിധായകന് സനല്‍ കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയും രവി ജാദവ് സംവിധാനം ചെയ്ത ന്യൂഡുമടക്കം 24 ചിത്രങ്ങളാണ് ജൂറി തെരഞ്ഞെടുത്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: