പൂച്ചാക്കല്‍: ബര്‍ക്കിറ്റ്സ് ലിംഫോമ രോഗ ബാധിതനായ യുവാവ് ചികിത്സാ സഹായം തേടുന്നു. പാണാവള്ളി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ മാതനാടിവെളി വീട്ടില്‍ വിമല്‍കുമാര്‍(31) ആണ് നാടിന്റെ കനിവ് തേടുന്നത്. തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലാണ്. ഭാര്യയും നാല് കുട്ടികളുമടങ്ങുന്നതാണ് കുടുംബം. ഓട്ടോറിക്ഷാ ഓടിച്ചാണ് ഉപജീവനം കഴിഞ്ഞിരുന്നത്. ചികിത്സയ്ക്ക് അഞ്ച് ലക്ഷത്തോളം രൂപ ചെലവുവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കേരള ഗ്രാമീണ്‍ ബാങ്ക് പൂച്ചാക്കല്‍ ശാഖയില്‍ വിമലിന്റെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പര്‍: 40681101035863, ഐഎഫ്എസ്സി കോഡ് കെഎല്‍ജിബി 0040681. ഫോണ്‍: 8129547482.
പ്രതികരിക്കാൻ ഇവിടെ എഴുതുക: