ഹോം » ഭാരതം » 

ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല

പ്രിന്റ്‌ എഡിഷന്‍  ·  November 21, 2017

ന്യൂദല്‍ഹി: ആധാര്‍ വിവരങ്ങള്‍ 210 സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലൂടെ ചോര്‍ന്നതായുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ആധാര്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണ്.

വിവിധ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ശേഖരിച്ച ഗുണഭോക്താക്കളുടെ പേര്, മേല്‍വിലാസം, ബാങ്ക് അക്കൗണ്ട്, ആധാര്‍ നമ്പരുള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തുകയാണ് ഈ വെബ്‌സൈറ്റുകള്‍ ചെയ്തിട്ടുള്ളത്. യുഐഡിഎഐ ഡേറ്റാബേസില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല.

Related News from Archive
Editor's Pick