ഹോം » ഭാരതം » 

ഒരു ബൈക്കില്‍ 58 പേര്‍, ചരിത്രം കുറിച്ച് കരസേന

പ്രിന്റ്‌ എഡിഷന്‍  ·  November 21, 2017

ബെംഗളൂരു: ഒരു ബൈക്കില്‍ 58 പേരെ കയറ്റി വ്യോമസേന റിക്കാര്‍ഡ് കുറിച്ചു. ബെംഗളൂരു നോര്‍ത്തിലെ യെലഹങ്ക വ്യോമസേനാ താവളത്തില്‍ നടന്ന അഭ്യാസപ്രകടനത്തിലാണ് അത്ഭുതം രചിച്ചത്. കരസേനാ സര്‍വീസ് കോറിലെ 58 അംഗ, ടൊര്‍നാഡോസ് എന്ന, മോട്ടോര്‍ ബൈക്കഭ്യാസ സംഘമാണ് 500 സിസി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ 1200 മീറ്റര്‍ സവാരി ചെയ്തത്. കരസേന പത്രക്കുറിപ്പില്‍ അറിയിച്ചു.

ത്രിവര്‍ണ്ണ വസ്ത്രങ്ങള്‍ ധരിച്ച ടീം ഡ്രൈവര്‍ സുബേദാര്‍ രാംപാല്‍ യാദവ് ആണ് ബൈക്കോടിച്ചത്. ടീം നേതാവ് മേജര്‍ ബണ്ണി ശര്‍മ്മ മുന്‍പില്‍ നിന്നു. മറ്റുള്ളവര്‍ പിന്നിലും ചുറ്റുമായി നിരന്നു. ഉദ്യോഗസ്ഥരും ജവാന്മാരുമുള്‍പ്പെട്ട സംഘമായിരുന്നു പ്രകടനം നടത്തിയത്.

2010ലെ അമ്പത്തിയാറുപേരുടെ റിക്കാര്‍ഡാണ് തിരുത്തിയത്. മൂന്നു പതിറ്റാണ്ടിനിടെ ലോകമെങ്ങും ആയിരത്തിലേറെ ബൈക്ക് അഭ്യാസ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ഇന്ത്യന്‍ സംഘം 19 ലോക റെക്കാഡുകളും നേടിയിട്ടുണ്ട്. 82ല്‍ ദല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലാണ് ആദ്യമായി ടൊര്‍നാഡോസ് പങ്കെടുത്തത്.

Related News from Archive
Editor's Pick