ഗ്രേറ്റര്‍ നോയിഡ: ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന 20-ാമത് ദേശീയ റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ യൂറോ ജെകെ-17 വിഭാഗത്തില്‍ ഹൈദരാബാദിന്റെ അനിന്ദിത് റെഡ്ഡിക്കും, എല്‍ജിബി 4:1 വിഭാഗത്തില്‍ ചിത്തേഷ് മന്ഡോഡിക്കും (73) കിരീടം.
ചെന്നൈ സ്വദേശി മാത്യു ജോസഫിനാണ് സുസുക്കി ജിഗര്‍ കപ്പ്. ഓവറോള്‍ വിഭാഗത്തില്‍ വിഷ്ണു പ്രസാദ്, നയന്‍ ചാറ്റര്‍ജി എന്നിവര്‍ യഥാക്രമം രണ്ടും മുന്നും സ്ഥാനങ്ങള്‍ നേടി.
1000 സിസി വിഭാഗത്തില്‍ സിമ്രന്‍ജിത് സിങിനും 600 സി.സി വിഭാഗത്തില്‍ വിജയ് സിങിനുമാണ് കിരീടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: