തൊടുപുഴ: പപ്പടം യൂണിറ്റിലെ യന്ത്രത്തിനുള്ളില്‍ യുവാവിന്റെ കൈ കുടുങ്ങി. മണക്കാട് കുന്നത്തുപാറയിലെ പപ്പടം നിര്‍മ്മാണ യൂണിറ്റിലാണ് പ്രദേശവാസി ഇടത്തുരുത്തേല് സജീവന്റെ(39) ഇടതുകൈ അകപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ സംഭവം.
പപ്പടം നിര്‍മ്മാണത്തിനായി മാവ് കുഴയ്ക്കുന്നതിനിടെ അബദ്ധത്തില്‍ കൈ യന്ത്രത്തിനുള്ളില്‍ കയറിപ്പോകുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന ജീവനക്കാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടന്‍ തന്നെ അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തി അരമണിക്കൂറോളം പരിശ്രമിച്ചാണ് കൈ പുറത്തെടുക്കുന്നത്.
ഇടതുകൈയിലെ കൈപ്പത്തിയോട് ചേര്‍ന്ന് ഞരമ്പുകള്‍ മുറിഞ്ഞ് പോയിട്ടുണ്ട്. പരിക്ക് സാരമായതിനാല്‍ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സജീവനെ പപ
ിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: