കടുത്തുരുത്തി: സാമുദായിക സംവരണം അട്ടിമറിക്കാനുളള സര്‍ക്കാരിന്റെ നീക്കം അനുവദിക്കില്ലെന്ന് കേരള പുലയര്‍ യൂത്ത് മുമെന്റ് സംസ്ഥാന വൈ.പ്രസിഡന്റ് എ.സനീഷ് കുമാര്‍. കടുത്തുരുത്തിയില്‍ കെപിവൈഎം ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.എം മജീഷ് അദ്ധ്യക്ഷനായി. വി.വി പ്രകാശ്, രതീഷ് ലാല്‍, അരുണ്‍ ഗോപി, അഖില്‍ കെ. ദാമോദരന്‍, സിബിന് മോഹനന്, സുധീഷ് കെ ഗോപാല്‍, സനല്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: