കടുത്തുരുത്തി: പഞ്ചായത്ത് വികസനസ്റ്റാന്ഡിംങ് കമ്മറ്റി ചെയര്മാന് പട്ടികജാതിക്കാരനായ സ്വന്തം ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ചതായി പരാതി.കടുത്തുരുത്തി പഞ്ചായത്ത് 18 -ാ0 വാര്‍ഡ് അംഗവും വികസന സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍മാനുമായ തോമസ്സ് വെട്ടുവഴി്ക്കെതിരെയാണ് പരാതി. തന്റെ മകന് അക്ഷയ് കുമാറിനെ വധിക്കുവാന്‍ ശ്രമിച്ചന്ന്്്് ആരോപിച്ച് വെളളാശ്ശേരി ശിവാസ്മന്ദിരത്തില് ഷൈലാമണിയാണ് കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.തിങ്കളാഴ്ച രാവിലെ 10.30നാണ് വധശ്രമമുണ്ടായെതെന്ന് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.കരാറ് പണിയെടുത്തു നടത്തുന്ന ആളാണ് തോമസ്സ്.ഇയാളുടെ പണികള്‍ നടത്തുന്ന സ്ഥലത്തേക്ക് കൊണ്ടു പോകുന്നതിനായി അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ വാഹനത്തില്‍ കയറ്റിയ സീലിങ് ഷീറ്റുകള്‍ പൊട്ടിപ്പോയിരുന്നു.ഇതിന് കാരണം ഡ്രൈവറായ അക്ഷയ് ആണെന്ന്് ആരോപിച്ച്്് മര്‍ദ്ദിക്കുകയായിരുന്നവെന്ന് പരാതി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: