പനജി: ഗോവ ചലച്ചിത്രോത്സവത്തിന് തുടക്കമായി. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എന്നിവര്‍ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന് വിശിഷ്ടാതിഥിയായി.
പ്രശസ്ത ഇറാനിയന്‍ സംവിധായകന് മജീദ് മജീദിയുടെ ‘ബിയോണ്ട് ദ ക്ലൗഡ്സ്’ ആയിരുന്നു ഉദ്ഘാടന ചിത്രം.
ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത ഇഷാന് ഘട്ടാറും മാളവിക മോഹനും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ബോളിവുഡ് താരങ്ങളായ രാധിക ആപ്തെ, രാജ് കുമാര്‍ റാവു, ഷാഹിദ് കപൂര്‍, ശ്രീദേവി, എ ആര് റഹ്മമാന്, ഇറാനിയന്‍ സംവിധായകന് മജീദ് മജീദി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: