ഹോം » ഭാരതം » 

‘കറുത്ത കാഴ്ചകള്‍’ മാറ്റി കലൈഞ്ജര്‍

പ്രിന്റ്‌ എഡിഷന്‍  ·  November 21, 2017

ചെന്നൈ: കരുണാനിധിയെന്ന് കേട്ടാല്‍ ആരുടെയും മനസില്‍ ആദ്യം ഓടിയെത്തുക ഒരു കറുത്ത കണ്ണടയാണ്. തടിച്ച ശരീരം, മുഴുക്കഷണ്ടി, കറുത്ത കണ്ണട, അതിനു താഴെ വിശാലമായ പുഞ്ചിരി. അത്രയുമായാല്‍ തമിഴകത്തിന്റെ കലൈഞ്ജരായി. ഡിഎംകെയുടെ തലതൊട്ടപ്പനായി.

തീരെ അവശനെങ്കിലും, 93 തികഞ്ഞ കരുണാനിധിയും ഒരു മെയ്‌ക്കോവറിലാണ്. 46 വര്‍ഷമായി ഉപയോഗിക്കുന്ന, അന്‍പുള്ള തമിഴ്മക്കള്‍ ഒരു പ്രതീകമായി കാണുന്ന ആ കറുത്ത കണ്ണട ഉപേക്ഷിച്ചു. പകരം കടുത്ത ഫ്രെയിമുള്ള സാധാരണ കണ്ണടയിലേക്ക് മാറി.

കാലങ്ങളായി ഉപയോഗിക്കുന്ന തരം കണ്ണടയ്ക്ക് ഭാരമുണ്ട്, അത് അദ്ദേഹത്തിന് അസ്വസ്ഥതയായിത്തുടങ്ങി, കാലങ്ങളായി അദ്ദേഹത്തെ കണ്ണട അണിയിക്കുന്ന വിജയാ ഒപ്ടിക്കല്‍ ഹൗസ് അധികൃതര്‍ പ്രസ്താവനയില്‍ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ മകന്‍ തമിഴരസു പറഞ്ഞതനുസിച്ചാണ് മാറ്റം.

നാല്‍പതു ദിവസം രാജ്യമെങ്ങും തെരഞ്ഞ ശേഷമാണ് ഭാരം കുറഞ്ഞ, ഗ്ലാസിന് നേരിയ നിറമുള്ള അദ്ദേഹത്തിന് അനുയോജ്യമായ കണ്ണട ലഭിച്ചത്. ഫ്രെയിം ജര്‍മ്മനാണ്. ഡോകടറുടെ നിര്‍ദ്ദേശപ്രകാരമാണ് മാറ്റം.

Related News from Archive
Editor's Pick