ഹോം » കേരളം » 

ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട്; സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

വെബ് ഡെസ്‌ക്
November 21, 2017

തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ വിളിക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്ക് സെക്രട്ടേറിയറ്റ് പരിസരത്ത് വിലക്ക്.

ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിച്ച ഫോണ്‍വിളിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പണം കവര്‍ ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഗേറ്റില്‍ തടഞ്ഞു.

കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പണം പൊതു താല്‍പര്യമുള്ള പരിപാടിയല്ലെന്നും അതു കൊണ്ട് മാധ്യമങ്ങളെ പ്രവേശിപ്പിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെയാണ് സാധരണ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കുക. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച വേളയിലും മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ നില്‍ക്കാന്‍ മാധ്യമങ്ങളെ അനുവദിച്ചിരുന്നു.

മുന്‍ ജില്ലാ ജഡ്ജി പി.എസ്. ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ മുഖ്യമന്ത്രിക്ക് കൈമാറും. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുമെന്ന് കമ്മീഷന്‍ അറിയിച്ചു. തൃപ്തികരമായാണ് ജോലി പൂര്‍ത്തിയാക്കിയതെന്നും കമ്മീഷന്‍ പറഞ്ഞു.

അതേസമയം ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് അനുകൂലമാകുമെന്ന പ്രത്യാശയിലാണ് എന്‍സിപി.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick