കോഴിക്കോട്: പോലീസുകാര്‍ക്കൊപ്പം നടക്കുന്ന കുട്ടിപ്പോലീസുകാര്‍ ഒരിക്കല്‍ കൂടി താരമായി. ലോക ശിശുദിനത്തില്‍ അവര്‍ ശരിക്കും പോലീസുകാരായി മാറി. ഒരു മണിക്കൂര്‍ മാത്രമായിരുന്നു പോലീസായി മാറിയതെങ്കിലും അവര്‍ക്കെല്ലാം ജോലി നന്നേ ഇഷ്ടപ്പെട്ടു. ജില്ലയിലെ ശിശുസൗഹൃദ പോലീസ് സ്റ്റേഷനായ കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലാണ് കുട്ടിപോലീസുകാര്‍ പോലീസുകാരായി മാറിയത്. സ്റ്റേഷനിലെ വിവിധ ഡ്യൂട്ടികള്‍ കുട്ടിപ്പോലീസുകാര്‍ തന്നെ നിര്‍വ്വഹിച്ചു. കൂട്ടിന് പിന്തുണയുമായി പോലീസുകാരും.
ഗവ. മോഡല്‍ സ്കൂളി ലെ വിദ്യാര്‍ത്ഥികളാണ് ഇന്നലെ രാവിലെയും വൈകിട്ടുമായി 15 പേരടങ്ങുന്ന രണ്ട് സംഘങ്ങളാ യി ടൗണ്‍ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായത്. എസ്എച്ച്ഒ, പാറാവ്, വനിത ഹെല്‍പ്പ് ഡസ്ക്, റിസപ്ഷന് എന്നിവിടങ്ങളിലും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലുമാണ് വിദ്യാര്‍ത്ഥികള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ആതിര, ഹസ്ന, നന്ദന, ഹര്ഷക്, ഷാന്‍ അലി, ആയിഷ ഹന്ന, സാദിയ സന, ശ്രീരുദ്ര, ഐശ്വര്യ, കെ.ജെ. ആന്‍സി, നിവേദിത, മെഹലിഫ്, ആകാശ് എന്നിവരാണ് ആദ്യ സംഘത്തിലുണ്ടായിരുന്നത്.
ജോയല്‍, ഹസ്ന, വേദസ്, നിഷാം, ആനന്ദ്ബാബു, അശ്വതി, സി. നന്ദന, ഫാത്തിമ ഫിദ, വി.പി. ഗ്രീഷ്മ, അശ്വതി, ആദിത്യ, എ.കെ. അരുണ്‍, മുഹമ്മദ് ഷിഹാബ് എന്നിവരാണ് രണ്ടാമത്തെ സംഘത്തിലുണ്ടായത്. ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായ സി.കെ. മനോജ്, സുനിത തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: