ഹോം » കേരളം » 

ശശീന്ദ്രനെതിരായ ഫോണ്‍കെണി: ജുഡീഷ്യല്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

വെബ് ഡെസ്‌ക്
November 21, 2017

തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിച്ച ഫോണ്‍വിളിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ആന്റണി കമ്മീഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രണ്ടു വാല്യങ്ങളിലായി 405 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. മാധ്യമങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെ കുറിച്ച് വിശദീകരിക്കാന്‍ മുന്‍ ജില്ലാ ജഡ്ജി പി.എസ്. ആന്റണി കമ്മീഷന്‍ തയാറായില്ല. സമഗ്രമായ റിപ്പോര്‍ട്ടില്‍ ശശീന്ദ്രന്‍ കുറ്റക്കാരനാണോ എന്ന് ഇപ്പോള്‍ പറയാനാകില്ല. ഫോണ്‍വിളിയുടെ സാഹചര്യവും ശബ്ദ രേഖയുടെ വിശ്വാസ്യതയെ കുറിച്ചും പരിശോധിച്ചു നിയമനടപടികളെ കുറിച്ചു റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുമെന്നും കമ്മീഷന്‍ പറഞ്ഞു.

പലതവണ ആവശ്യപ്പെട്ടിട്ടും പരാതിക്കാരിയായ പെണ്‍കുട്ടി ജുഡീഷ്യല്‍ കമ്മീഷന് മുമ്പില്‍ ഹാജരായിട്ടില്ല. തെളിവ് നല്‍കാന്‍ രാഷ്ട്രീയക്കാര്‍ ആരും തയാറായില്ലെന്നും ജസ്റ്റീസ് ആന്റണി പറഞ്ഞു. റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിനും പ്രസ് കൗണ്‍സിലിനും അയക്കുമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

മാധ്യമങ്ങള്‍ക്ക് ഒരു സ്വയം നിയന്ത്രണവും നവീകരണവും ആവശ്യമുണ്ട്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാതൃകയില്‍ ഇലക്ട്രോണിക് മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഒരു സ്ഥാപനം ആവശ്യമാണെന്നാണ് തന്റെ അഭിപ്രായം. എന്നാല്‍ നിലവില്‍ മാധ്യമങ്ങളെ കുറിച്ച് തനിക്ക് അഭിപ്രായ വ്യത്യാസമൊന്നുമില്ലെന്നും ജസ്റ്റിസ് പി.എസ് ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick