ഹോം » കേരളം » 

ജാമ്യം റദ്ദാക്കാന്‍ ഹര്‍ജി നല്‍കും

വെബ് ഡെസ്‌ക്
November 21, 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചേക്കും.നടിയെ തട്ടിക്കൊണ്ടുപോയി അശ്‌ളീല ദൃശ്യം പകര്‍ത്തിയ സംഭവത്തിന്റെ ഗൂഢാലോചനക്കേസിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. സാക്ഷികളെ ദിലീപ് നേരിട്ടോ പരോക്ഷമായോ സ്വാധീനിച്ച് മൊഴി മാറ്റിക്കുന്നതായി പാസ്‌പോര്‍ട്ട് വിട്ടുകിട്ടാന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.

ആരോപണം ശരിയെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് ഇന്നലെ ഉച്ചയോടെ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലും ഡിജിപി യും ചര്‍ച്ച നടത്തിയത്.

മൂന്ന് സാക്ഷികളെ പ്രതികള്‍ സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ഇവരില്‍ ചാര്‍ലി മാപ്പുസാക്ഷിയാകാന്‍ സമ്മതിച്ചശേഷം പിന്മാറിയത് പ്രതിയുടെ സ്വാധീനം കൊണ്ടാണെന്നും സാക്ഷികളെ സ്വാധീനിക്കുന്നതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ചിലപ്പോള്‍ വേണ്ടി വന്നേക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ മറുപടി നല്‍കിയത്.

ഈ സാഹചര്യം കണക്കിലെടുത്ത് ജാമ്യം റദ്ദാക്കാന്‍ അങ്കമാലി ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick