ഹോം » കേരളം » 

ദിലീപിന് വിദേശത്തു പോകാന്‍ അനുമതി

വെബ് ഡെസ്‌ക്
November 21, 2017

കൊച്ചി: ദേ പുട്ട് എന്ന സ്വന്തം ഹോട്ടലിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ദിലീപിന് ദുബായിലേക്ക് പോകാന്‍ ഹൈക്കോടതി അനുമതി നല്‍കി. വിദേശ യാത്രയ്ക്ക് ദിലീപിന്റെ പാസ്‌പോര്‍ട്ട് ആറ് ദിവസത്തേക്ക് വിട്ടു നല്‍കാനും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. ഹര്‍ജി പരിഗണിച്ചപ്പോള്‍ പാസ്പോര്‍ട്ട് വിട്ടു നല്‍കുന്നത് പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ജാമ്യം അനുവദിച്ചപ്പോള്‍ ജാമ്യവ്യവസ്ഥ പ്രകാരം ദിലീപ് തന്റെ പാസ്പോര്‍ട്ട് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നവം. 29 ന് ദുബായിലെ കാരാമയില്‍ തന്റെ ഹോട്ടലിന്റെ ഉദ്ഘാടനമാണെന്നും ഇതില്‍ പങ്കെടുക്കാന്‍ വിദേശത്തേക്ക് പോകാന്‍ പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്നും വ്യക്തമാക്കി ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി.

നാല് ദിവസം ദുബായില്‍ തങ്ങാനും യാത്രയ്ക്കുമായി ആറ് ദിവസത്തേക്ക് വിട്ട് നല്‍കാനാണ് നിര്‍ദേശം. ദുബായില്‍ താമസ സ്ഥലം, ഫോണ്‍ നമ്പര്‍, തുടങ്ങിയവ വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥന് സ്റ്റേറ്റ്‌മെന്റ് നല്‍കണമെന്നും വിധിയില്‍ പറയുന്നു.

സാക്ഷികളെ ദിലീപ് നേരിട്ടോ പരോക്ഷമായോ സ്വാധീനിച്ച് മൊഴി മാറ്റുന്നുണ്ടെന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചത്. ശരത് ബാബു, ചാര്‍ലി, സാഗര്‍ എന്നിവര്‍ മൊഴി മാറ്റി. ചാര്‍ലി മാപ്പു സാക്ഷിയാകാന്‍ തയ്യാറായിരുന്നു. എന്നാല്‍ പിന്മാറിയെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഇത്തരം പരാതിയുണ്ടെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാത്തതെന്താണെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

കുറ്റപത്രം തയ്യാറാക്കല്‍ അന്തിമ ഘട്ടത്തിലാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. സാക്ഷികളെ സ്വാധീനിക്കുന്നതിന് തെളിവുണ്ടെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ ഹര്‍ജി നല്‍കാമെന്ന് വ്യക്തമാക്കിയ സിംഗിള്‍ബെഞ്ച് ദിലീപ് ഒളിവില്‍ പോകാനിടയുണ്ടെന്ന് കേസിന്റെ ഒരുഘട്ടത്തിലും ആരോപണം ഉയര്‍ന്നില്ലെന്ന് നിരീക്ഷിച്ചു. ഷന്‍ വ്യക്തമാക്കി. സാക്ഷികളെ സ്വാധീനിക്കുന്നതിന് തെളിവുണ്ടെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ ഹര്‍ജി നല്‍കാമെന്ന് വ്യക്തമാക്കിയ സിംഗിള്‍ബെഞ്ച് ദിലീപ് ഒളിവില്‍ പോകാനിടയുണ്ടെന്ന് കേസിന്റെ ഒരുഘട്ടത്തിലും ആരോപണം ഉയര്‍ന്നില്ലെന്ന് നിരീക്ഷിച്ചു.

 

Related News from Archive
Editor's Pick