തിരുവനന്തപുരം : ശിശുദിനാഘോഷങ്ങളുടെ ഭാഗമായി നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി സംഘടിപ്പിച്ച കായികമത്സരങ്ങളില്‍ ഡോ. ജി.ആര്. പബ്ലിക് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്ഷ്പ്പ് കരസ്ഥമാക്കി. നടന് ജോബിയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ സമ്മാനം കരസ്ഥമാക്കി. കലാമത്സരത്തില്‍ നഴ്സറി വിഭാഗത്തില്‍ അഭിനവ് കൃഷ്ണ, എല്‍.പി. വിഭാഗത്തില്‍ അക്ഷിത് കെ. അജിത്ത് എന്നിവര്‍ കലാപ്രതിഭാസ്ഥാനം നേടിയപ്പോള്‍ കായിക മത്സരങ്ങളില്‍ കാറ്റഗറി നാലില്‍ ആദിത്യ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ചടങ്ങില്‍ ആന്‍സലന്‍ എംഎല്‍എ, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡബ്ലിയൂ ആര്. ഹീബ, വൈസ് ചെയര്മാന് കെ.കെ. ഷിബു എന്നിവര്‍ സമ്മാനദാനം നല്കി. മാനേജിംഗ് ട്രസ്റ്റി സിസ്റ്റര്‍ മൈഥിലിയുടെ അദ്ധ്യക്ഷതയില്‍ സ്കൂള്‍ മാനേജര്‍ രവിശങ്കര്‍, സീനിയര്‍ പ്രിന്‍സിപ്പാള്‍ ഗൗരി നായര്‍, പ്രിന്‍സിപ്പാള്‍ മരിയ ജോ ജഗദീഷ്, ജൂനിയര്‍ പ്രിന്‍സിപ്പാള്‍ ശിവകുമാരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: