ഹോം » ലോകം » 

നൈജീരിയയില്‍ ചാവേറാക്രമണം 50 മരണം

November 21, 2017

യോല: നൈജീരിയയിലുണ്ടായ ചാവറോക്രമണത്തില്‍ 50 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂബി പ്രവിശ്യയിലെ ഉംഗുവാര്‍ ഷുവയിലെ മദീന മോസ്‌ക്കില്‍ രാവിലെ പ്രാര്‍ഥനക്കിടെയാണ് സംഭവം.

പ്രാര്‍ഥനയ്ക്ക് കൂടിയവര്‍ക്കിടയിലേക്ക് കടന്നെത്തിയ ചാവേര്‍ ശരീരത്ത് വച്ചുകെട്ടിയ ബോംബ് പൊട്ടിക്കുകയായിരുന്നു.

സംഭവത്തിന് പിന്നില്‍ ബോക്കോ ഹറാം ഭീകരരാണെന്ന് പോലീസ് പറഞ്ഞു. 2009 മുതല്‍ ഇതുവരെയായി ഇവരുടെ ആക്രമണങ്ങളില്‍ 20,000 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. 26 ലക്ഷം പേര്‍ വീടില്ലാത്തവരായി.

Related News from Archive
Editor's Pick