ഹോം » ഭാരതം » 

ത്രിപുരയില്‍ സിപിഎം ഒരു പത്രപ്രവര്‍ത്തകനെക്കൂടി കൊന്നു

വെബ് ഡെസ്‌ക്
November 21, 2017


                                             സുധീപ ഭൗമിക്

അഗര്‍ത്തല: മാര്‍ക്സിസ്റ്റ് ഭരണത്തിലുള്ള ത്രിപുരയില്‍ ഒരു പത്രപ്രവര്‍ത്തകനെ കൂടി കൊലപ്പെടുത്തി. രണ്ടുമാസത്തിനിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ പത്രപ്രവര്‍ത്തകനാണ് സുധീപ് ദത്ത ഭൗമിക്. ബംഗാളി പത്രമായ സ്യന്ദന്‍ പത്രികയുടെയും ടിവി ചാനല്‍ ന്യൂസ് വംഗ്വാദിന്റെയും ലേഖകനായിരുന്നു.

സെപ്തംബര്‍ 20 ന് ത്രിപുരയില്‍ ശന്തനു ഭൗമിക് എന്ന പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. സിപിഎമ്മിന്റെ വനവാസി വിഭാഗ സംഘടനയായ ത്രിപുര രജീര്‍ ഉപജാതി ഗണമുക്തി പരിഷത്തും പീപ്പിള്‍സ് ഫ്രണ്ടും തമ്മിലുള്ള സംഘര്‍ഷത്തിനിടെ ശന്തനു ഭൗമിക്കി (28) നെ കൊലപ്പെടുത്തുകയായിരുന്നു.

അഗര്‍ത്തലയില്‍നിന്ന് 20 കിലോ മീറ്ററടുത്ത് ആര്‍കെ നഗറില്‍ ത്രിപുര സ്റ്റേറ്റ് റൈഫിള്‍സിലെ ഓഫീസറുടെ അംഗരക്ഷകനാണ് വെടിവെച്ചത്.
ത്രിപുര സ്റ്റേറ്റ് റൈഫിള്‍സിന്റെ രണ്ടാം കമാന്‍ഡന്റിനെ മുന്‍കൂട്ടി അനുമതി വാങ്ങി കാണാന്‍ പോയതാണെന്ന് സ്യന്ദന്‍ പത്രിക എഡിറ്റര്‍ സുബാല്‍ ഡേ പറഞ്ഞു. എന്നാല്‍, ഓഫീസറെ കാണാന്‍ ചെന്ന ഭൗമിക്കിനെ അംഗരക്ഷകന്‍ തപന്‍ ദബ്ബാര്‍മ തടഞ്ഞു. തര്‍ക്കത്തിനിടെ വെടിവെച്ചു. അവിടെത്തന്നെ ഭൗമിക് മരിച്ചു. ഡേ അറസ്റ്റിലായി.

 

Related News from Archive
Editor's Pick