ഹോം » ഭാരതം » 

ഗൃഹോപകരണങ്ങളുടെ ചരക്ക്-സേവന നികതി കുറയ്ക്കാന്‍ തീരുമാനം

വെബ് ഡെസ്‌ക്
November 21, 2017

ന്യൂദല്‍ഹി; ഇലക്‌ട്രോണിക് ഉല്പ്പന്നങ്ങള്‍, ഷാംപൂ, അലക്കു സോപ്പുകള്‍ എന്നിവയടക്കമുള്ള നിരവധി വസ്തുക്കളുടെ വില ഉടന്‍ കുറയും, 28 ശതമാനമായിരുന്ന ഇവയുടെ നികുതി 18 ശതമാനമാക്കി കുറച്ചിരുന്നു. പുതുക്കിയ നികുതി നിരക്ക് ഉടന്‍ നടപ്പാക്കാന്‍ ഉല്പ്പാദകരോട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് നിര്‍ദ്ദേശിച്ചു.

എയര്‍കണ്ടീഷനറുകള്‍, വാഷിങ്ങ് മെഷീനുകള്‍, ഫ്രിഡ്ജുകള്‍, ഡിഷ് വാഷറുകള്‍, വാക്വം ക്‌ളീനറുകള്‍, തുടങ്ങിയവയുടെ വിലയും ഗണ്യമായി കുറയും. വെറ്റ് ഗ്രൈന്‍ഡറുകള്‍, പ്രിന്ററുകള്‍, കൈയില്‍ കൊണ്ടുനടക്കാവുന്ന ഇലക്ട്രിക് വിളക്കുകള്‍, തുടങ്ങിയവയുടെ വിലയും കുറയും, കഴിഞ്ഞാഴ്ച ജിഎസ്ടി കൗണ്‍സില്‍ 200ലേറെ ഇനനങ്ങളുടെ നികുതിയാണ് കുറച്ചത്.

നികുതി വെട്ടിക്കുറച്ചതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭ്യമാക്കാനും സാധനങ്ങളുടെ വില കുറക്കാനും കേന്ദ്രം വിവിധ കമ്പനികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വില ഒന്‍പതു ശതമാനം വരെ കുറയ്ക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

ജിഎസ്ടിയുടെ മറവില്‍ അമിത ലാഭം ഈടാക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കാനും വിപണി നിരീക്ഷിക്കാനും സമിതി രൂപീകരിക്കാന്‍ കേന്ദ്രം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

Related News from Archive
Editor's Pick