ഹോം » കേരളം » 

എംപി – എംഎല്‍മാരുടെ അവകാശം നഗരസഭ തടയരുത്

വെബ് ഡെസ്‌ക്
November 21, 2017

തിരുവനന്തപുരം: എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഭരണഘടന അനുവദിച്ചു നല്‍കിയ അവകാശങ്ങളിന്മേല്‍ തിരുവനന്തപുരം നഗരസഭ തടസ്സം നില്‍ക്കരുതെന്ന് സുരേഷ് ഗോപി എംപി. തിരുവനന്തപുരം നഗരസഭാ യോഗത്തിലെ സംഘര്‍ഷത്തിനിടയില്‍ പരിക്കേറ്റ് ആറ്റുകാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍മാരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാന വികസനം നേരിട്ട് നടപ്പിലാക്കാനാണ് എംപി, എംഎല്‍എ ഫണ്ടുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. രാഷ്ട്രീയ കക്ഷി ഭേദമന്യേ തുല്ല്യമായാണ് തുക വീതം വച്ച് നല്‍കുന്നത്. രാജ്യത്താകമാനം ഈ ഫണ്ടുപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു. ഇതിന് ഒരു നഗരസഭ തടസ്സം നില്‍ക്കരുതെന്നും സുരേഷ്‌ഗോപി പറഞ്ഞു.

ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചാല്‍ വൈദ്യുതി ബില്ലടയ്ക്കാന്‍ പണമില്ലെന്ന് കാണിച്ച് നഗരസഭ കത്ത് നല്‍കി. എന്നാല്‍ നഗരസഭയ്ക്ക് നല്‍കിയാല്‍ സ്ഥാപിക്കാം എന്നും പറയുന്നു. ഇതിലെ രാഷ്ട്രീയം എന്തെന്ന് വ്യക്തമാണ്.കൗണ്‍സില്‍ ഹാളില്‍ നടന്ന സംഭവം അതിനകത്ത് പരിഹരിക്കേണ്ടതാണ്. ഉത്തരവാദിത്വപ്പെട്ട കസേരയില്‍ ഇരിക്കുന്നവര്‍ പക്വതയോടെ പ്രശ്‌നം പരിഹരിക്കണം. ജനാധിപത്യ രീതിയില്‍ ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കുന്നതിനു പകരം സംഘര്‍ഷത്തിന് ഭരണകക്ഷി നേതൃത്വം നല്‍കരുത്. സുരേഷ്‌ഗോപി പറഞ്ഞു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick