ഹോം » ഭാരതം » 

കള്ളപ്പണക്കാരേ, സ്വിസ്ബാങ്കിന് ഇനി രഹസ്യമില്ല

വെബ് ഡെസ്‌ക്
November 21, 2017

സൂറിച്ച്: കള്ളപ്പണക്കാരുടെ ഉറക്കം കെടുത്താന്‍ പുതിയ വാര്‍ത്ത. സ്വിസ് ബാങ്ക്, നിക്ഷേപവിവരങ്ങള്‍ സ്വയം ഇന്ത്യയുമായി കൈമാറാന്‍ ധാരണയായി. മോദി സര്‍ക്കാരിന്റെ വമ്പിച്ച നേട്ടമാണിത്. സ്വിസ് പാര്‍ലമെന്റിന്റെ ഉപരിസഭയുടെ കമ്മീഷന്‍ ഫോര്‍ ഇക്കണോമിക് അഫയേഴ്സ് ആന്‍ഡ് ടാക്സസ് ഓഫ് ദ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്സ്, ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷനില്‍, ഇന്ത്യയുമായി കരാറായി. 40 രാജ്യങ്ങള്‍ക്കും ഇത് ബാധകമാണ്. ഇന്ത്യക്കാരുടെ നിക്ഷേപ വിവരങ്ങള്‍ രാജ്യത്തിന് ലഭ്യമാകും.

അതേസമയം, നിക്ഷേപകര്‍ക്ക് അവരുടെ വ്യക്തപരമായ എല്ലാ രഹസ്യ സംരക്ഷണത്തിനുള്ള അവകാശങ്ങളുമുണ്ടാകും. നിയമലംഘനങ്ങളുടെ ഘട്ടത്തിലേ നിക്ഷേപകര്‍ക്ക് പ്രശ്നമുണ്ടാകൂ. സമിതിയുടെ നിര്‍ദ്ദേശം സ്വിസ് പാര്‍ലമെന്റിന്റെ അപ്പര്‍ ചേംബര്‍കൂടി അംഗീകരിച്ചാല്‍ മതി. നവംബര്‍ 27ന് സഭ ചേരും.

പങ്കുവെക്കുന്ന കാര്യങ്ങള്‍

നിക്ഷേപകന്റെ അക്കൗണ്ട് നമ്പര്‍, പേര്, വിലാസം, ജനനതീയതി, ടിന്‍ നമ്പര്‍, പലിശ, ഓഹരിവിഹിതം എന്നിവ. ബാങ്കു വിവരം സര്‍ക്കാര്‍തലത്തില്‍, ഔദ്യോഗികമായിമാത്രമായിരിക്കും കൈമാറുക.

 

Related News from Archive
Editor's Pick